TRENDING:

Ambalamukku murder case| വിനീതയെ കൊന്നത് മോഷണശ്രമത്തിനിടെ; രാജേഷ് മുൻപും കൊലക്കേസിൽ പ്രതി

Last Updated:

2014ൽ തമിഴ്നാട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് രാജേഷ്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ചെടി വില്‍പന കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന കേസിലെ (Ambalamukku murder case)പ്രതി രാജേഷ് നേരത്തേയും കൊലക്കേസിൽ പ്രതിയെന്ന് പൊലീസ്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 2014ൽ തമിഴ്നാട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് രാജേഷ്.
പോലീസ് പുറത്തുവിട്ട രേഖാചിത്രം, പോലീസിന് ലഭിച്ച സിസിടിവി ദൃശ്യം, കൊല്ലപ്പെട്ട വിനീത
പോലീസ് പുറത്തുവിട്ട രേഖാചിത്രം, പോലീസിന് ലഭിച്ച സിസിടിവി ദൃശ്യം, കൊല്ലപ്പെട്ട വിനീത
advertisement

ഞായറാഴ്ച്ച ലോക്ക്ഡൗൺ ദിനത്തിലാണ് കുറവൻകോണം ടാബ്‌സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീത വിജയൻ(38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്നാണ് തമിഴ്നാട് സ്വദേശിയായ രാജേഷ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാവൽക്കിണർ ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്.

ഹോട്ടൽ ജീവനക്കാരനായ രാജേഷ് ഒരു മാസം മുമ്പാണ് പേരൂർക്കടയിൽ എത്തിയത്. ലോക്ക്ഡൗൺ ദിനത്തിൽ മോഷണത്തിനു വേണ്ടി ഇറങ്ങി നടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.

advertisement

കൊലപാതകത്തിനിടെ പരിക്കേറ്റ പ്രതി പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷമാണ് തമിഴ്‍നാട്ടിലേക്ക് കടന്നത്. കൊലപാതകത്തിനിടെ പ്രതി മോഷ്ടിച്ച വിനീതയുടെ മാലയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. സ്വർണമാല എന്തു ചെയ്തു എന്നതു സംബന്ധിച്ച് വ്യത്യസ്ത മൊഴിയാണ് ഇയാൾ നൽകിക്കൊണ്ടിരിക്കുന്നത്.

Also Read-തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്ന സംഭവം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, അമ്പലമുക്കില്‍ നിന്നും ഓട്ടോയിൽ കയറി മുട്ടടയിൽ ഇറങ്ങിയ പ്രതി ബൈക്കില്‍ ലിഫ്റ്റ് ചോദിക്കുകയും തുടർന്ന് ഉള്ളൂരിൽ ഇറങ്ങി പേരൂർക്കടയിലേക്ക് ഓട്ടോയിൽ പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പോലീസിൽ വിവരമറിയിച്ചത്.

advertisement

Also Read- പ്രണയം നിരസിച്ചു; നഴ്‌സിനെ ഐസിയുവില്‍ വെടിവെച്ചു കൊന്നു; വാര്‍ഡ് ബോയ് പിടിയില്‍

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. കടയ്ക്കുള്ളില്‍ ചെടികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

ഒമ്പത് മാസം മുമ്പാണ് വിനീത ചെടി വിൽപന കടയിൽ ജോലിയിൽ പ്രവേശിച്ചത്. ഞായറാഴ്ച കട അവധി ആയിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതനുസരിച്ചാണ് വിനീത എത്തിയത്. ചെടി വാങ്ങാന്‍ എത്തിയവര്‍ കടയില്‍ ആരെയും കാണാതെ വന്നതോടെ ഉടമയെ വിളിക്കുകയായിരുന്നു.

advertisement

തുടർന്ന് ഉടമ വിനീതിയെ മൊബൈലിൽ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മറ്റൊരു ജീവനക്കാരിയായ സുനിതയെയും വിളിച്ചുവരുത്തി രണ്ടാമത് നടത്തിയ തിരച്ചിലിലാണ് വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിനീതയുടെ കഴുത്തിൽ ആഴത്തിലുള്ള മൂന്ന് മുറിവുകളാണ് ഉണ്ടായിരുന്നത്. പുല്ല് ചെത്തുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം. വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുന്‍പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Ambalamukku murder case| വിനീതയെ കൊന്നത് മോഷണശ്രമത്തിനിടെ; രാജേഷ് മുൻപും കൊലക്കേസിൽ പ്രതി
Open in App
Home
Video
Impact Shorts
Web Stories