Murder | തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്ന സംഭവം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ

Last Updated:

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വില്‍പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്.

പോലീസ് പുറത്തുവിട്ട രേഖാചിത്രം, പോലീസിന് ലഭിച്ച സിസിടിവി ദൃശ്യം, കൊല്ലപ്പെട്ട വിനീത
പോലീസ് പുറത്തുവിട്ട രേഖാചിത്രം, പോലീസിന് ലഭിച്ച സിസിടിവി ദൃശ്യം, കൊല്ലപ്പെട്ട വിനീത
തിരുവനന്തപുരം: തലസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ക്ഡൗണ്‍ ദിനത്തില്‍ ചെടി വില്‍പന കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ രാജേഷാണ് പിടിയിലായത്. തമിഴ്‍നാട്ടിൽ നിന്നും പ്രതിയെ പിടികൂടിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.
മോഷണത്തിന് വേണ്ടിയായിരുന്നു പ്രതി കൊലപാതക൦ നടത്തിയതെന്നാണ് വിവരം. കൊലപാതകത്തിനിടെ പരിക്കേറ്റ പ്രതി പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷമാണ് തമിഴ്‍നാട്ടിലേക്ക് കടന്നത്. കൊലപാതകത്തിനിടെ പ്രതി മോഷ്ടിച്ച വിനിതയുടെ മാലയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, അമ്പലമുക്കില്‍ നിന്നും ഓട്ടോയിൽ കയറി മുട്ടടയിൽ ഇറങ്ങിയ പ്രതി ബൈക്കില്‍ ലിഫ്റ്റ് ചോദിക്കുകയും തുടർന്ന് ഉള്ളൂരിൽ ഇറങ്ങി പേരൂർക്കടയിലേക്ക് ഓട്ടോയിൽ പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പോലീസിൽ വിവരമറിയിച്ചത്.
advertisement
Also read- Sexual Assault | നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ
കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വില്‍പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കടയ്ക്കുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ ചെടികള്‍ക്കിടയിലായിരുന്നു മൃതദേഹം. ഒമ്പത് മാസം മുമ്പാണ് വിനീത ചെടി വില്‍പന കടയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഞായറാഴ്ച കട അവധി ആയിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതനുസരിച്ചാണ് വിനീത എത്തിയത്.
advertisement
ചെടി വാങ്ങാന്‍ എത്തിയവര്‍ കടയില്‍ ആരെയും കാണാതെ വന്നതോടെ ഉടമയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഉടമ വിനീതിയെ മൊബൈലില്‍ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മറ്റൊരു ജീവനക്കാരിയായ സുനിതയെയും വിളിച്ചുവരുത്തി രണ്ടാമത് നടത്തിയ തിരച്ചിലിലാണ് വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also read- Bribe |വിരമിക്കാന്‍ രണ്ടുമാസം മാത്രം; കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍
വിനീതയുടെ കഴുത്തില്‍ ആഴത്തിലുള്ള മൂന്ന് മുറിവുകളാണ് ഉണ്ടായിരുന്നത്. പുല്ല് ചെത്തുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം. വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുന്‍പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
advertisement
Online Fraud | മകളുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്‌ബുക്ക് വഴി തട്ടിയത് 11 ലക്ഷം; ദമ്പതികൾ പിടിയിൽ
മകളുടെ പടം വെച്ച് ക്യാൻസർ രോഗിയും അനാഥയുമാണന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ദമ്പതികൾ പിടിയിൽ. വർക്കല വെട്ടൂർ താഴേ വെട്ടൂർ ചിറ്റിലക്കാട്ട് റാഷിദ, ഭർത്താവ് ബൈജു നസീർ എന്നിവരെ അരീക്കോട് പോലീസാണ് പിടികൂടിയത്. 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന അരീക്കോട് സ്വദേശിയുടെ പരാതിയിൽ ആണ് പോലീസ് നടപടി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്ന സംഭവം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement