വിശദമായ അന്വേഷണത്തിലാണ് പ്രതി കവർച്ചയും മോഷണവും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായത്. കൊല്ലം റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള കൊച്ച് പുതിയകാവ്, ആദിച്ചനല്ലൂർ, ചാത്തന്നൂർ ഉൾപ്പടെ പത്തോളം ക്ഷേത്രങ്ങളിൽ ഇയാൾ ഉൾപ്പെടുന്ന സംഘം മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ പതിനഞ്ചോളം ബൈക്കുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പതിനഞ്ചോളം സ്റ്റേഷനുകളിലെ 25ഓളം മോഷണക്കേസുകളിൽ അരുൺകുമാർ പ്രതിയാണ്.
കൊട്ടറ കുളത്തൂർക്കാവ് ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതികളിൽനിന്നാണ് അരുൺകുമാറിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽനിന്ന് നിരവധി ആഡംബര ബൈക്കുകളും സംഘം മോഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് മോഷ്ടിച്ച ആഡംബര ബൈക്കിൽ കറങ്ങി നടക്കുന്നതിനിടെയാണ് പ്രതിയെ പൂയപ്പള്ളി പൊലീസ് സാഹസികമായി പിടികൂടിയത്.
advertisement
അരുൺകുമാറിനെതിരെ നിലവിൽ ഒരു പോക്സോ കേസും റെയിൽവേ പുറമ്പോക്കിലെ ഇരുമ്പുകമ്പിയും മറ്റും മോഷ്ടിച്ച കേസും നിലവിലുണ്ട്. പൂയപ്പള്ളി എസ്.എച്ച്.ഒ ബിജു എസ്.ടിയുടെ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ്, സിപിഒമാരായ അൻവർ, മുരുകേഷ്, അനീഷ്, വിഷ്ണു, വിജീഷ്, ചന്ദ്രകുമാർ, സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നുതന്നെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും.