വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഇരുപതോളം പേർ ചേർന്ന് മർദിച്ചു; യുവതിയുടെ അയൽവാസി അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
യുവതിയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് മുഹമ്മദ് സാലിയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖിനെ മർദിച്ചത്
കോഴിക്കോട്: വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഇരുപതോളം പേർന്ന് ചേർന്ന് ക്രൂരമായി മർദിച്ചു. നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്ക് സമീപമാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ കണ്ണൂർ സ്വദേശിക്കാണ മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍വാസി പേരോട് കിഴക്കേ പറമ്ബത്ത് മുഹമ്മദ് സാലിയെ (36) നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്ബ് മമ്ബറം സ്വദേശി വിശാഖ് വിനയനാണ് (29) ക്രൂര മർദനമേറ്റത്. ഗുരുതരാവസ്ഥയിലായ വിശാഖിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരുകൂട്ടം യുവാക്കള്‍ സംഘടിച്ചെത്തി വിശാഖിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്ബു ദണ്ഡുകളും ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു.
യുവതിയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് മുഹമ്മദ് സാലിയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖിനെ മർദിച്ചത്. യുവതിയുടെയും ഫോണുകള്‍ അക്രമിസംഘം ബലമായി പിടിച്ചുവാങ്ങിക്കൊണ്ടുപോയി.
രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ നാദാപുരം പൊലീസ് ആദ്യം നാദാപുരം സർക്കാർ ആശുപത്രിയിലും രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. യുവാവ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. അറസ്റ്റിലായ മുഹമ്മദ് സാലിയെ റിമാന്‍ഡ് ചെയ്തു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയും പേരറിയാവുന്ന ആറുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Location :
Kozhikode,Kozhikode,Kerala
First Published :
March 27, 2023 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഇരുപതോളം പേർ ചേർന്ന് മർദിച്ചു; യുവതിയുടെ അയൽവാസി അറസ്റ്റിൽ