സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പഞ്ചായത്തിന് വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന, തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് രോഗിയെ കൊണ്ടുപോയത്. ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകളാരെങ്കിലും വേണമെന്ന് സജിക്കുട്ടൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ബന്ധുവായ യുവതി കൂടി ആംബുലൻസിൽ കയറിയത്.
യാത്രയ്ക്കിടെ കയ്യുറ എടുക്കുന്നതിനായി തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്നു കോവിഡ് രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണ് യുവതി പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തെക്കുംഭാഗത്തുനിന്നാണ് സജിക്കുട്ടനെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.
advertisement
മാസ്ക് ധരിച്ചില്ല; 33കാരിയെ ഭീഷണിപ്പെടുത്തി പൊലീസുകാരൻ ബലാത്സംഗം ചെയ്തു
സൂറത്തിലെ പല്‍സാനയില്‍ 33കാരിയെ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്. ഉമര്‍പദ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നരേഷ് കപാഡിയയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു.
പല്‍സാന എന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് പകരം നവസാരി റോഡില്‍ കൊണ്ടുപോയി വിവസ്ത്രയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്താണ് തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
എന്നാൽ യുവതി തന്റെ ഭർത്താവിനെ ജാതീയമായി ആക്ഷേപിച്ചുവെന്ന് കാട്ടി പൊലീസുകാരന്റെ ഭാര്യ രംഗത്ത് വന്നു. യുവതിയും ഭർത്താവും വീട്ടിലെത്തി ഭർത്താവിനെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് ഭാര്യ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകി. യുവതിക്കും ഭർത്താവിനും എതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. ''പരാതിക്കാരിയായ യുവതിയും പൊലീസ് കോൺസ്റ്റബിളും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ പിണങ്ങിയതോടെ പരസ്പരം പരാതി നൽകുകയാണുണ്ടായത്.'' - ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.