Also Read- ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കി
മയക്കുമരുന്നു കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ അഞ്ചുദിവസം ഇഡി കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരുവില്‍ താന്‍ നടത്തിയിരുന്ന റസ്‌റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് മൊഴി നൽകിയിട്ടുണ്ട്. അനൂപിന്റെ ബോസ് ആണ് ബിനീഷ്. ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്ന കണ്ടെത്തലും ഇഡി റിപ്പോര്‍ട്ടിലുണ്ട്.
advertisement
Also Read- ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ ലഹരി കേസ് പ്രതിയെ വിളിച്ചത് 78 തവണ
വലിയ സാമ്പത്തിക ഇടപാടുകള്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുണ്ട്. ഇക്കാര്യം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ഇഡിയോടും അനൂപ് മുഹമ്മദ് സമ്മതിക്കുന്നുണ്ട്. വൻതോതിൽ പണമിടപാട് നടന്നിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ആറാം തിയതി ബിനീഷിനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയതെന്ന് ഇഡി പറയുന്നു. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് അനൂപ് മുഹമ്മദുമായി ഉണ്ടെന്ന് ബിനീഷ് സമ്മതിച്ചെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ഇടപാടുകളുടെ ഉറവിടത്തെ കുറിച്ച് ബാങ്ക് രേഖകളുടെയും മറ്റും സഹായത്തോടെ ചോദിക്കുമ്പോള്‍ അന്വേഷണവുമായി ബിനീഷ് കോടിയേരി സഹകരിക്കുന്നില്ല. അതിനാല്‍ ബിനീഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.