News18 Exclusive | ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ്

Last Updated:

അനൂപ് മുഹമ്മദ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ് ആഗസ്റ്റ് 19ന് ഇരുവരും വിളിച്ചത് അഞ്ചുതവണ.

കുശല സത്യനാരായണ
ബംഗളൂരു: ലഹരിമരുന്ന് കേസും തിരുവനന്തപുരം സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടോ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷിക്കുന്നതിനിടെ ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺരേഖകൾ ന്യൂസ് 18ന് ലഭിച്ചു. ഇതിൽ ഏറിയപങ്കും വിളിച്ചിരിക്കുന്നത് ബിനീഷ് കോടിയേരിയും അനൂപും തമ്മിലാണ്. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് 78 തവണയാണ് ഇരുവരും ഫോണിൽ വിളിച്ചിരിക്കുന്നത്.
ആഗസ്റ്റ് 21നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാകുന്നത്. അതിന് രണ്ട് ദിവസം മുൻപ്, അതായത് ആഗസ്റ്റ് 19ന് മാത്രം ഇരുവരും ഫോൺവിളിച്ചത് അഞ്ചുതവണയാണ്. 80 ദിവസത്തിനിടെ ബിനീഷ് കോടിയേരി യും അനൂപും മുഹമ്മദും വിളിച്ചത് 78 തവണയാണ്.
advertisement
ആഗസ്റ്റിന് ബിനീഷ് കോടിയേരിയുും അനൂപ് മുഹമ്മദും വിളിച്ചത് അഞ്ച് തവണ. ഇരുവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. 13 സെക്കന്റ് മുതൽ 60 സെക്കന്റ് വരെ ദൈർഘ്യമാണ് ഇവര്‍ തമ്മിൽ സംസാരിച്ചിരിക്കുന്നത്.
advertisement
ഓഗസ്റ്റ് 21 നാണ് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ നിന്ന് 250 എംഡിഎംഎ ഗുളികകളുമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ  ഉദ്യോഗസ്ഥർ  അനൂപ് മുഹമ്മദിനെ അറസ്റ്റ് ചെയ്യുന്നത്. ലഹരിമരുന്ന് കേസും സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടെന്നാണ് ദേശീയ ഏജൻസികളായ എൻ‌സി‌ബിയും ഇഡിയും സംശയിക്കുന്നത്. ഇതു സംബന്ധിച്ച അന്വേഷണമാണ് ഇരു ഏജൻസികളും നടത്തുന്നത്.
advertisement
അനൂപ് മുഹമ്മദിന് ഹോട്ടൽ ആരംഭിക്കാൻ ബിനീഷ് കോടിയേരി 50 ലക്ഷം രൂപ നൽകിയെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. ഇഡിക്ക് നൽകിയ മൊഴിയിൽ അനൂപ് മുഹമ്മദ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ദൈനംദിന ചെലവിന് പണം കണ്ടെത്താൻ എംഡിഎംഎ ഗുളികകൾ കോളജ് വിദ്യാർഥികൾക്കും പാർട്ടികൾക്കും വിതരണം ചെയ്തിരുന്നുവെന്ന് അനൂപ് പറയുന്നു. കുറച്ചുപണം ഉണ്ടാക്കിയതിന് ശേഷം കുറച്ച് വസ്തു പാട്ടത്തിന് എടുത്തു. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെ അവിടെ ഹോട്ടല്‍ തുറന്നുവെന്നുമാണ് അനൂപ് മുഹമ്മദ് മൊഴി നൽകിയത്.
advertisement
ബിനീഷ് കോടിയേരിയെ കഴിഞ്ഞ മാസം  ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇഡി സ്വർണക്കടത്തും ലഹരിമരുന്ന് കേസും തമ്മിലുള്ള ബന്ധത്തെപറ്റി വിശദമായി ചോദിച്ചിരുന്നു. പത്ത് മണിക്കൂറോളമാണ് അന്ന് ബിനീഷിനെ ചോദ്യം ചെയ്തത്. ഇന്നു വീണ്ടും ബെംഗളൂരുവിലെ ഓഫീസിൽവെച്ച് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
News18 Exclusive | ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ്
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement