കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും അകറ്റാം എന്ന് വിശ്വസിപ്പിച്ച് യൂസഫലിയെ കാണാൻ ചെല്ലാറുള്ള സ്ത്രീയെ കഴിഞ്ഞ ഞായറാഴ്ച കാറളം കീഴ്ത്താണിയിലുള്ള പ്രതിയുടെ സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരത്തിൽ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസുകൾ ഇയാളുടെ പേരിലുണ്ട്.
സ്ത്രീകളെ വിളിച്ചുവരുത്തി ചികിത്സയെന്ന് തെറ്റിദ്ധരിപ്പിച്ച് എന്തോ ദ്രാവകം പ്രതിയുടെ കയ്യിൽ തിരുമ്മി നെറ്റിയിൽ തിരുമ്മിയും മൂക്കിൽ മണപ്പിച്ചും മയക്കി കിടത്തിയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്നത്. 2024 ഇയാൾ ജ്യോതിഷം നടത്തുന്ന സ്ഥാപനത്തിലേക്ക് നെഗറ്റീവ് എനർജി ഒഴിപ്പിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.
advertisement
പഴുവിൽ കുറുമ്പിലാവിലുള്ള പ്രാണിക് ഹീലിങ്ങും അറബി ജ്യോതിഷവും നടത്തുന്ന സ്ഥാപനത്തിലേക്ക് യക്ഷി ബാധയും കൈവിഷവും ഒഴിപ്പിച്ചു തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീയെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ചികിത്സിയ്ക്കെന്ന വ്യാജേന 1,55,000 രൂപയും ഇരയാക്കപ്പെട്ട സ്ത്രീ ധരിച്ചിരുന്ന എട്ടു പവൻ സ്വർണാഭരണങ്ങളും ഇയാൾ കൈക്കലക്കിയിട്ടുണ്ട്.