TRENDING:

രണ്ട് പൂജാരിമാർ തമ്മിൽ മൊബൈലിന് വേണ്ടി തര്‍ക്കം; ഒരാൾ മരിച്ചു; ഒരാള്‍ അറസ്റ്റില്‍

Last Updated:

അരുണ്‍ തന്റെ 25000 രൂപ വിലയുള്ള മൊബൈൽ കാണാനില്ലെന്ന് പറഞ്ഞു നാരായണന്റെ വീട്ടിലെത്തുകയും മൊബൈൽ വാങ്ങി നൽകണം എന്നവശ്യപ്പെടുകയുമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം വര്‍ക്കലയില്‍ പൂജാരിയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. വർക്കല കണ്ണമ്പ ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. സുഹൃത്തും അയൽവാസിയുമായ അരുൺ ആണ് പിടിയിലായത്. ഇയാളും പൂജാരിയാണ്. അരുണ്‍ തന്റെ 25000 രൂപ വിലയുള്ള മൊബൈൽ കാണാനില്ലെന്ന് പറഞ്ഞു നാരായണന്റെ വീട്ടിലെത്തുകയും മൊബൈൽ വാങ്ങി നൽകണം എന്നവശ്യപ്പെടുകയുമായിരുന്നു.
advertisement

മൊബൈൽ മറ്റാരോ എടുത്തത് ആയിരിക്കുമെന്നും തനിക്ക് അതിനെക്കുറിച്ചു അറിവില്ലെന്ന് നാരായണന്‍ പറഞ്ഞപ്പോൾ അരുണ്‍ വീട്ടിലെ പൂജ സാമഗ്രികൾ തട്ടി തെറിപ്പിച്ചു. ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ നശിപ്പിക്കരുത് എന്ന് പറഞ്ഞ നാരായണനെ അരുൺ  തറയിലിട്ട് മർദിച്ചു. തടയാന്‍ നാരായണന്റെ ഭാര്യയെയും അരുണ്‍ മരിദിച്ചു. പിന്നാലെ വീട്ടിൽ നിന്നും താഴ്ചയിലുള്ള കനാലിലേക്ക് അരുൺ നാരായണനെ എടുത്തെറിഞ്ഞു. വീഴ്ചയില്‍ കനാലിലെ പാറയില്‍ തലയിടിച്ച് നാരായണന് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആക്രമണത്തില്‍ പരിക്കേറ്റ നാരായണന്‍റെ ഭാര്യ സുശീല വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി മദ്യ ലഹരിയിലാണ് ആക്രമിച്ചതെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകി. കൊലപാതക കുറ്റം ചുമത്തി വർക്കല പൊലീസ് കേസെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ട് പൂജാരിമാർ തമ്മിൽ മൊബൈലിന് വേണ്ടി തര്‍ക്കം; ഒരാൾ മരിച്ചു; ഒരാള്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories