സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, യുവതി വയോധികനെ വടികൊണ്ട് അടിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡൽഹി-എൻസിആർ മേഖലയിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ വസന്ത് കുഞ്ച് ചേരിയിലെ സഹോദരങ്ങളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നത് വാർത്തയായിരിന്നു. അഞ്ചും ഏഴും വയസുള്ള സഹോദരങ്ങളായ കുട്ടികളെ 48 മണിക്കൂറിന്റെ ഇടവേളയിലാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.
മാർച്ച് 10 ന് വസന്ത് കുഞ്ചിലെ ചേരിയിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആനന്ദ് (7) തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്, ആനന്ദിന്റെ മൃതദേഹം വീട്ടിൽ നിന്ന് കുറച്ച് അകലെയായി കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ഇളയ സഹോദരൻ ആദിത്യയെയും തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. അഞ്ചുവയസ്സുകാരനായ ആദിത്യ വെളിക്കിരിക്കാനായി പുറത്ത് പോയപ്പോഴാണ് തെരുവ് നായ്ക്കൾ വളഞ്ഞിട്ട് കടിച്ചത്.
advertisement