നോട്ട് കണ്ട് സംശയം തോന്നിയ കടയുടമ ചോദ്യം ചെയ്യാൻ തുടങ്ങിയതും ഇയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പ്രതിയെ പിന്തുടർന്ന് പിടികൂടി കുറ്റിപ്പുറം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസ് 500 രൂപയുടെ 391 വ്യാജ നോട്ടുകൾ പിടിച്ചെടുത്തു.
കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിലെ മാർക്കറ്റുകളിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ഇയാൾ ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ചെലവഴിച്ചതായി പോലീസിന് വിവരം ലഭിച്ചു. സിനിമാ മേഖലയിലെ ആർട്ട് അസിസ്റ്റന്റാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഏകദേശം രണ്ട് വർഷമായി ഇത്തരം തട്ടിപ്പ് നടത്തുന്നുണ്ടെന്നും പോലീസ്.
advertisement
എറണാകുളത്തെ ഒരു പ്രസ്സിലാണ് സിനിമാ ഷൂട്ടിംഗിനായി ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ അച്ചടിക്കുന്നത്. സിനിമാ ഷൂട്ടിംഗിന് മാത്രമേ ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ഉപയോഗിക്കുന്നുള്ളൂ എന്ന മുന്നറിയിപ്പും നോട്ടുകളിൽ അച്ചടിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു.
എസ്ഐ കെ.എം. നാസർ, എസ്ഡിപി ഒ. അബ്ദുള്ള, സിപിഒ ഡെന്നിസ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: Those who have seen Malayalam films like Chathikatta Chanthu and Mohan Kumar Fans may remember. These films, which told the story of a film within a film, included some techniques used to make the shooting scenes look realistic. The art assistant who was used to transact in the fake note market used in the film has been arrested by the police
