കോടികളുടെ വായ്പ തിരിച്ചടയ്ക്കാത്തതിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ തൃശൂർ റൗണ്ട് ശാഖ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കണക്കിൽപ്പെടാത്ത ആസ്തി അറ്റ്ലസ് രാമചന്ദ്രൻ, ഭാര്യ എന്നിവരുൾപ്പടെയുള്ളവരുടെ പേരിൽ ഉണ്ടെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ആസ്തി കണ്ടുകെട്ടൽ നടപടിയുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രംഗത്തെത്തിയത്.
advertisement
2013-18 കാലയളവിലാണ് അറ്റ്ലസ് രാമചന്ദ്രൻ ബാങ്കിനെ കബളിപ്പിച്ചതെന്ന് ഇഡി അന്വേഷണത്തിൽ വ്യക്തമായി. ബിസിനസ് ആവശ്യത്തിനായി വ്യാജരേഖ ചമച്ച് 242.40 കോടി രൂപയുടെ വായ്പയാണ് അറ്റ്ലസ് രാമചന്ദ്രൻ ബാങ്കിൽ നിന്ന് എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Summary- The Enforcement Directorate has seized assets worth Rs 57.45 crore, including Atlas Jewelery owner MM Ramachandran and his wife Indira. The action is related to a money laundering case. The ED confiscated assets including gold, silver, diamond jewelery, cash and buildings kept at Atlas Jewelery's Mumbai and Bengaluru branches and bank lockers.