Fake Bomb Threat | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി; മദ്യലഹരിയില്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച യുവാവ് പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു.
തൃശൂര്‍: ഗുരുവായൂരില്‍ വ്യാജ ബോംബ് ഭീഷണി(Fake Bomb Threat) മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. നന്‍മേനി സ്വദേശി സജീവനാണ് പിടിയിലായത്. തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്കാണ് ഫോണ്‍ കോള്‍ എത്തിയത്. മദ്യലഹരിയില്‍ വിളിച്ചതാണെന്ന് സജീവന്‍ പൊലീസിനോട് പറഞ്ഞു.
ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിളിച്ചയാളുടെ നമ്പറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇയാളെ പിടികൂടിയത്.
Arrest | ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്റെ മൂക്കെല്ല് ഇടിച്ചുപൊട്ടിച്ചു; ഒരാള്‍ പിടിയില്‍
കൊല്ലം: ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്റെ മൂക്കെല്ല് ഇടിച്ചുപൊട്ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ശക്തികുളങ്ങര ഐശ്വര്യ നഗര്‍ പെരുങ്ങുഴി ഹൗസില്‍ ശബരി(21)യാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 23-ന് ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.
advertisement
ശരതിനെ തടഞ്ഞു നിര്‍ത്തി ബീഡി വാങ്ങാന്‍ പണം ആവശ്യപ്പെടുകയും പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ചവിട്ടി താഴെയിട്ട് മര്‍ദിക്കുകയായിരുന്നു.
സമീപം കിടന്ന കരിങ്കല്ലെടുത്ത് മുഖത്തിടിക്കുകയും ചെയതു. ആക്രമണത്തില്‍ മുഖത്ത് പരിക്കും മൂക്കിന്റെ അസ്ഥിക്ക് പൊട്ടലും സംഭവിച്ചു.
സംഭവത്തിനുശേഷം കടയ്ക്കാവൂരിലേക്ക് കടന്ന ശ്യാം എന്നയാളെ കഴിഞ്ഞ 28-ന് പോലീസ് പിടികൂടിയിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യു.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഷാജഹാന്‍, എ.എസ്.ഐ.മാരായ പ്രദീപ്, ഡാര്‍വിന്‍, എസ്.സി.പി.ഒ. അജിത്, പോലീസ് വോളന്റിയര്‍ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Location :
First Published :
April 10, 2022 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Fake Bomb Threat | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി; മദ്യലഹരിയില്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച യുവാവ് പിടിയില്‍