സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പോലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയില്‍
യുവാവിനെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെ (Police) ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീഡിയോ (Video) ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ നടപടിയുമായി പോലീസ്.
advertisement
വീഡിയോ പ്രചരിപ്പിച്ചവരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. സിനിമാ സംഭാഷണവും ചേർത്താണ് ഇവർ പോലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചത്.
മുണ്ടംപാലം സ്വദേശി റാഫിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയ സമയത്താണ് തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ എടുത്തത്. തുടർന്ന് ''പിടിച്ച് അകത്തിട്ടാൽ പൊലീസിന്റെ കുടുംബത്ത് കേറി നിരങ്ങുമെന്ന സിനിമാ സംഭാഷണം ഉൾപ്പെടുത്തി വീഡിയോ പ്രചരിപ്പുക്കുകയായിരുന്നു.
യുവാക്കൾക്കെതിരെ പോലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്.