TRENDING:

കാസർഗോഡ് മുൻ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം

Last Updated:

കുത്താൻ ശ്രമിച്ചയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ് മൊഗ്രാലിൽ മുൻ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കൊലക്കേസ് പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. ചൗക്കി, കല്ലങ്കൈയിലെ ഹബീബ് എന്ന അഭിലാഷ്, ദേർളക്കട്ടയിലെ അഹമ്മദ് കബീർ എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ സ്‌കൂളിനു സമീപത്താണ് സംഭവം. പെർവാഡ്, മളിങ്കര ഹൗസിലെ ഓട്ടോഡ്രൈവർ അബൂബക്കർ സിദ്ദിഖിനെയാണ് ക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ ചൗക്കി, കല്ലങ്കൈ സ്വദേശി ഹബീബ് എന്ന അഭിലാഷ്, ദേർളക്കട്ടയിലെ എ.ബി. മൻസിലിൽ അഹമ്മദ് കബീർ എന്നിവരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.

ഹബീബ് എന്ന അഭിലാഷിൻ്റെ മുൻ ഭാര്യയുമായി ഓട്ടോ ഡ്രൈവറായ അബൂബക്കർ സിദ്ദിഖിന് സൗഹൃദം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. 2023 ൽ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, സ്ത്രീകളെ മർദ്ദിക്കൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് ഹബീബ് എന്ന അഭിലാഷ്. ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.

advertisement

അഹമ്മദ് കബീറിനെതിരെയും കേസ് നിലവിലുണ്ട്. ഒംനി വാനിൽ എത്തിയാണ് പ്രതികൾ അക്രമം നടത്തിയത്. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇരുവർക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A man in Kasargod attempts to murder autorickshaw driver in Kasaragod alleging extra-marital affair with his ex-wife

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് മുൻ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം
Open in App
Home
Video
Impact Shorts
Web Stories