Also Read- ലോട്ടറി അടിച്ചാൽ ഇങ്ങനെ വേണം! 25 വർഷത്തേക്ക് മാസം അഞ്ചര ലക്ഷത്തിലേറെ രൂപ കിട്ടും
ഗവര്‍ണര്‍ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ പരിക്കില്ല. നോയിഡയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുമ്പോഴാണ് സംഭവം. യുപി, ഡല്‍ഹി പൊലീസ് സംഘം, ആംബുലന്‍സ് എന്നിവയുടെ അകമ്പടിയോടെ യാത്രചെയ്ത ഗവര്‍ണറുടെ വാഹത്തിനുനേരെ എതിര്‍ദിശയില്‍നിന്ന് മറ്റുവാഹനങ്ങളെ മറികടന്ന് വരികയായിരുന്നു സ്‌കോര്‍പ്പിയോ. തുടർന്ന് ഗവര്‍ണര്‍ ഇരിക്കുന്ന വാഹനത്തിന്റെ ഇടതുവശത്തെ പിന്‍സീറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു.
രണ്ടുതവണ ഇടിച്ചുകയറ്റാനുള്ള ശ്രമമുണ്ടായി. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് സുരക്ഷിതനായി ഡല്‍ഹിയിലെ കേരളാ ഹൗസിലെത്തി. സംഭവത്തില്‍ നോയിഡ പൊലീസ് കേസന്വേഷണം ആരംഭിച്ചു.
advertisement
Location :
Noida,Gautam Buddha Nagar,Uttar Pradesh
First Published :
July 29, 2023 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻശ്രമം; സംഭവം നോയിഡയിൽ