വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ കാര്യങ്ങൾ തിരക്കി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പത്തംനംതിട്ട ജനറൽ ആശുപത്രിയിൽ കുട്ടിയെ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പൊലീസ് അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്. തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണു ബി എൻ എസിലെയും പോക്സോയിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
ഇതും വായിക്കുക: തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആൾ കുറ്റം സമ്മതിച്ചു
പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് 13ന് വൈകിട്ട് 3 ന് അറസ്റ്റ് രേഖപ്പെടുത്തി. വീഡിയോ കോളിലൂടെ കാണിച്ചപ്പോൾ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിയുടെ ഓട്ടോറിക്ഷ ശാസ്ത്രീയ അന്വേഷണസംഘം പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു. പ്രതിയുടെ വൈദ്യ പരിശോധനയും നടത്തി. മറ്റു നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെരുനാട് എസ് എച്ച് ഓ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തിൽ എസ് ഐ രവീന്ദ്രൻ, എ എസ് ഐ, സണ്ണി, എസ് സി പി ഓ ഷിന്റോ, സി പി ഓമാരായ അഖിൽ, അരുൺ, സേതു എന്നിവരും ഉണ്ടായിരുന്നു.