തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആൾ കുറ്റം സമ്മതിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
വിനോദും കൊല്ലപ്പെട്ട പ്രിയംവദയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായതായും പൊലീസ്
തിരുവനന്തപുരം പനച്ചമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് കുറ്റം സമ്മതിച്ചു. കൊന്നതിനുശേഷം കുഴിച്ചിട്ടതാണെന്ന് ഇയാൾ പൊലീസിന് മൊഴി കൊടുത്തതായി വിവരം. കഴിഞ്ഞ പന്ത്രണ്ടാം തീയ്യതി രാവിലെ ഏഴ് മണിക്കും എട്ടു മണിക്കും ഇടയിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ശേഷം ഇന്നലെ രാത്രി മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. അതേസമയം ഇയാൾക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.വിനോദും കൊല്ലപ്പെട്ട പ്രിയംവദയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായതായും പൊലീസ്.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. കൊലപാതകം നടന്ന പന്ത്രണ്ടാം തീയതി രാത്രി പ്രിയംവദയെ മർദ്ദിച്ചിരുന്നുവെന്നും, തുടർന്ന് ബോധംകെട്ട ശേഷം വീട്ടിലേക്ക് വലിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നും അവിടെവച്ചാണ് കഴുത്ത് ഞെരിച്ചു കൊന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
Location :
Thiruvananthapuram,Kerala
First Published :
June 15, 2025 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആൾ കുറ്റം സമ്മതിച്ചു