TRENDING:

ഫോൺ വാങ്ങി നൽകി ട്യൂഷനും സ്കൂളിലേക്കും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Last Updated:

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതോടെ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴായിരുന്നു വിവരങ്ങൾ പുറത്ത് വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡനത്തനിരയാക്കിയ സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. വെമ്പായം സ്വദേശി അരുണാണ് അറസ്റ്റിലായത്. വട്ടപ്പാറ സർക്കിൾ ഇൻസ്‍പെക്ടർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയുടെ ഓട്ടോയിലാണ് വിദ്യാർത്ഥിനി സ്കൂളിലും ട്യൂഷനും പോയിരുന്നത്.
News18
News18
advertisement

Also Read : വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ പി വി അൻവർ എംഎൽഎ ജയിൽ മോചിതനായി; 'പിണറായി സർക്കാർ ന്യൂനപക്ഷത്തെ വേട്ടയാടുന്നു'

സ്കൂളിലേക്കും ട്യൂഷനും ഓട്ടോയിൽ കൊണ്ടു പോകുന്നതിനിടെയിൽ അരുൺ പെൺകുട്ടിക്ക് മൊബൈൽ ഫോണും വാങ്ങി നൽകി. പിന്നീട് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

Also Read:'മാർക്കോയുടെ ഒടിടി റിലീസ് ഇപ്പോൾ ഇല്ല'; തെറ്റായ വാർ‌ത്ത എന്ന് നിർമ്മാതാവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ, ഭീഷണി മൂലം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അടുത്തിടെ പെൺകുട്ടിയുടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പുറത്തു വന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫോൺ വാങ്ങി നൽകി ട്യൂഷനും സ്കൂളിലേക്കും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ പീഡിപ്പിച്ച യുവാവ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories