നരഹത്യക്കും, മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി 10 വർഷം തടവിനും 50,000 രൂപ പിഴയുമാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എഎം ബഷീർ വിധിച്ചത്. നേമത്ത് കൈലാസം വീട്ടിൽ ബാലകൃഷ്ണൻ നായർ (71) ആണ് കൊല്ലപ്പെട്ടത്. 2018 ജൂൺ 18ന് വൈകിട്ട് 5.40ന് നേമം പൊലീസ് സ്റ്റേഷന് മുൻവശത്താണ് കേസിനാസ്പദം ആയ സംഭവം നടന്നത്.
കൊല്ലപ്പെട്ട ബാലകൃഷ്ണൻ നായർ മറ്റു രണ്ടു പേർക്കൊപ്പം റോഡ് ക്രോസ്സ് ചെയ്തു വരികയായിരുന്നു. ഈ സമയം അമിതവേഗതയിൽ മറ്റു വാഹനങ്ങളെ ഓവർ ടേക്ക് ചെയ്തു വരികയായിരുന്ന ഓട്ടോറിക്ഷ ബാലകൃഷ്ണനെ ഇടിച്ചു തെറിപ്പിച്ചു. ഓട്ടോ ഓടിച്ചിരുന്ന മണികണ്ഠൻ സംഭവസമയം മദ്യപിച്ചിരുന്നു.
advertisement
സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രശാന്ത് പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ റ്റി.അനിൽകുമാറാണ് അന്വേഷണം പൂർത്തിയാക്കി ഫൈനൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ അജികുമാർ, അഡ്വ മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.