TRENDING:

കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ തുടങ്ങി; ബാങ്ക് മാനേജറായ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു

Last Updated:

വാക്കുതർക്കത്തിൽ തുടങ്ങിയ വഴക്കിനൊടുവിൽ ബാങ്ക് മാനേജറായ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാക്കുതർക്കത്തിൽ തുടങ്ങിയ വഴക്കിനൊടുവിൽ ബാങ്ക് മാനേജറായ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ഭർത്താവായ അസറാം എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.
advertisement

ഷിക്കോഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ രമേശ് നഗർ പ്രദേശത്ത് ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. അസറാമിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട വിനീത. ആദ്യ ഭാര്യയിലെ മക്കളുമായി രണ്ടാം ഭാര്യയായ വിനീത വഴക്കിട്ടു.

Also Read മുക്കുപണ്ടം ബാങ്കില്‍ പണയം വച്ച് ഒന്നരക്കൊടി രൂപ തട്ടി; കോഴിക്കോട് നഗരത്തിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ പിടിയില്‍

വഴക്ക് നടക്കുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഇയാൾ ഭാര്യക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അജയ് കുമാർ പാണ്ഡെ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

advertisement

മരിച്ച വിനീതയുടെ മകൻ അങ്കിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസറാമിനെതിരെയും പ്രതിയുടെ ആദ്യ ഭാര്യയുടെ മകൻ സുമിതിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ തുടങ്ങി; ബാങ്ക് മാനേജറായ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു
Open in App
Home
Video
Impact Shorts
Web Stories