തേക്കടി സന്ദര്‍ശനം പൂര്‍ത്തിയാക്കിയുള്ള മടക്കയാത്രയില്‍ കുമളി ടൗണിലൂടെ സഞ്ചരിക്കുന്നതിനിടെ, ഫോണ്‍ വാങ്ങാനെന്ന വ്യാജേനയാണ് ദീപക് മനോഹര്‍ കുമളിയിലെ മൊബൈല്‍ കടയില്‍ എത്തിയത്. വിലയും മറ്റും ചോദിച്ചറിഞ്ഞ ശേഷം ഫോണ്‍ വാങ്ങാതെ ദീപക് മടങ്ങി. ഉടമസ്ഥന്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് കടയില്‍നിന്ന് രണ്ട് ഐ ഫോണുകള്‍ മോഷണം പോയവിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോള്‍ ദീപക് ഫോണുകള്‍ കൈക്കലാക്കുന്നത് കാണാന്‍ കഴിഞ്ഞു. ഉടന്‍ തന്നെ കുമളി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുമളിയിലെ പല കടകളിലും കയറി മോഷണം നടത്തിയെന്ന് മനസിലാക്കി. പ്രതി സഞ്ചരിച്ച വാഹനത്തിന്‍റെ വിവരങ്ങളില്‍ നിന്നാണ് ഇയാ ളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചത്.
advertisement
തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം തിരുച്ചിറപ്പള്ളിയിലെ ഇയാളുടെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിയെ കണ്ടെത്തുന്നതില്‍ പോലീസിന് സഹായകമായി.