സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പിഗെഹള്ളി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനേയും ഹെഡ് കോൺസ്റ്റബിളിനേയും സസ്പെൻഡ് ചെയ്തതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
Also Read- ബൈക്കില്‍ പാഞ്ഞെത്തി മാലപൊട്ടിക്കല്‍; 32 കേസുകളില്‍ പ്രതികളായ മോഷ്ടാക്കള്‍ കണ്ണൂരില്‍ പിടിയില്‍
പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് കാർത്തി പത്രി എന്നയാളാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തങ്ങൾക്കുണ്ടായ ദുരനുഭവത്തിൽ നടപടിയെടുക്കണമെന്ന് ഇദ്ദേഹം ബംഗളുരു സിറ്റി കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തു. സുഹൃത്തിന്റെ പിറന്നാൾ പാർട്ടി കഴിഞ്ഞ് രാത്രി 12.30ന് തൊട്ടടുത്തുള്ള തങ്ങളുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു.
advertisement
ഫ്ലാറ്റിന്റെ ഗേറ്റിന് മീറ്ററുകൾ അകലെയുള്ളപ്പോഴാണ് പൊലീസ് പട്രോൾ വാൻ എത്തുന്നത്. വാഹനത്തിൽ നിന്ന് പൊലീസ് യൂണിഫോം ധരിച്ച രണ്ട് പേർ പുറത്തിറങ്ങി തങ്ങളോട് ഐഡി കാർഡ് ആവശ്യപ്പെട്ടു. ആധാർ കാർഡ് കാണിച്ചു കൊടുത്തെങ്കിലും തങ്ങളുടെ ഫോണുകൾ വാങ്ങിക്കുകയും വ്യക്തിവിവരങ്ങൾ ചോദിക്കുകയും ചെയ്തു. സാധാരണ ദിവസം റോഡിലൂടെ നടക്കുന്ന രണ്ട് പേരോട് ഇത്രയും കാര്യങ്ങൾ ചോദിച്ചതിൽ തങ്ങൾ ഞെട്ടിപ്പോയെന്നും ട്വീറ്റിൽ പറയുന്നു.
എങ്കിലും പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥരിൽ ഒരാൾ ചലാൻ ബുക്ക് എടുത്ത് തങ്ങളുടെ പേരും ആധാർ നമ്പർ രേഖപ്പെടുത്തുന്നത്. അപകടം മണത്തതോടെ ഇതെന്തിനാണെന്ന് തിരിച്ചുചോദിച്ചു. രാത്രി 11 മണിക്കു ശേഷം ഇങ്ങനെ കറങ്ങി നടക്കാൻ അനുവാദമില്ലെന്നായിരുന്നു ഉദ്യോഗസ്ഥരിൽ ഒരാളുടെ മറുപടി. ഇങ്ങനെയൊരു നിയമം ഉണ്ടെന്ന് സംശയം തോന്നിയെങ്കിലും ഇക്കാര്യം പറഞ്ഞ് വിട്ടയക്കണമെന്ന് പൊലീസിനോട് അഭ്യർത്ഥിച്ചു. എന്നാൽ തങ്ങളെ വിടാൻ പൊലീസുകാർക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. 3000 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. തുടർന്ന് പേടിഎം വഴി 1000 രൂപ വാങ്ങിയെടുത്തുവെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.