കുറച്ചുനാളുകളായി ഭര്‍ത്താവ് തന്നെ ക്രൂരമായി ഉപദ്രവിക്കുകയാണെന്നും മറ്റ് പുരുഷന്‍മാരോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയാണെന്നും യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കളുടെ കൂടെ തന്നെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും ആ രംഗങ്ങള്‍ ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയെന്നും യുവതി പറഞ്ഞു. ഈ ദൃശ്യങ്ങള്‍ കാട്ടിയാണ് ഇപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും യുവതി പറയുന്നു.
advertisement
ഇതേത്തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനത്തിനായി ശ്രമിക്കുകയായിരുന്നു യുവതി. എന്നാല്‍ വിവാഹമോചനവുമായി മുന്നോട്ടുപോയാല്‍ ഈ വീഡിയോകള്‍ പരസ്യപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും യുവതി വ്യക്തമാക്കി. അതേസമയം തന്റെ സഹോദരിയോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഇയാളോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തന്റെ സഹോദരിയോട് ഇയാള്‍ പറഞ്ഞുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
‘വളരെ ക്രൂരമായാണ് ഭര്‍ത്താവ് തന്നോട് പെരുമാറുന്നത്. ജീവിതം വളരെ മോശമായി തുടങ്ങിയതോടെയാണ് അയാളില്‍ നിന്ന് വിവാഹ മോചനത്തിന് ശ്രമിച്ചത്. എന്നാല്‍ ഇതിന് ശേഷം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നാണ് അയാളുടെ ഭീഷണി, യുവതി പറയുന്നു. ഭര്‍ത്താവ് ലഹരിക്കടിമയാണെന്നും ഇയാള്‍ വീട്ടില്‍ തന്നെ ആരുമറിയാതെ കഞ്ചാവ് വളര്‍ത്തുന്നുണ്ടെന്നും യുവതി വ്യക്തമാക്കി.ഇയാളുടെ വീട് പരിശോധിച്ച പൊലീസ് കഞ്ചാവ് ചെടി കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു.