മൂന്നു വർഷം മുമ്പ് പിതാവ് ബലാത്സംഗം ചെയ്യുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയും പ്രതി വീണ്ടും മകളെ ബലാത്സംഗം ചെയ്തു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറയാൻ തുനിഞ്ഞാൽ അമ്മയെയും അനുജനെയും വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഇയാൾ മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പീഡനത്തിന് ഇരയായ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ സംസാരിക്കുകയും തുടർന്ന് ഇരുവരും ചേർന്ന് ഐഷ്ബാഗ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു.
മൂന്നു വർഷങ്ങൾക്കു മുമ്പ് ആരും വീട്ടിലില്ലാതിരുന്ന സമയത്താണ് താൻ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. താൻ ബലാത്സംഗം ചെയ്യപ്പെട്ട കാര്യങ്ങൾ പറഞ്ഞാൽ പ്രായപൂർത്തിയാകാത്ത സഹോദരനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
advertisement
പ്രതിക്കെതിരെ പോക്സോയ്ക്കും ഇന്ത്യൻ പീനൽ കോഡിലെ പ്രസക്തമായ വകുപ്പുകൾക്കും എതിരെ കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, നഗരത്തിൽ റിപ്പോർട്ട് ചെയ്ത മറ്റൊരു കേസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടി തന്റെ ആൺസുഹൃത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി. രണ്ടു പേരുടെയും സുഹൃത്തായ വ്യക്തിയുടെ വീട്ടിൽ വെച്ച് 2019ൽ ആയിരുന്നു പീഡനം നടന്നതെന്നും അവർ വ്യക്തമാക്കി. ഈ ബലാത്സംഗ സംഭവത്തിനു ശേഷം തനിക്ക് വിവാഹവാഗ്ദാനം നൽകി മറ്റ് പലയിടങ്ങളിൽ വെച്ചും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും പെൺകുട്ടി പരാതി നൽകി.
ഓൺലൈൻ ആയി സാധനം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാർലെ-ജി ബിസ്കറ്റ്; പരാതിയില്ലാതെ യുവാവ്
ഇൻഡോറിൽ മെഡിക്കൽ ബിരുദപഠനകാലത്ത് സഹപാഠികളായിരുന്നു ഇരുവരും. പ്രതിയായ ആൾ ഭോപ്പാലിലേക്ക് ജോലിക്കായി പോയപ്പോൾ ഇരയായ പെൺകുട്ടി ബിരുദാനന്തര ബിരുദം സ്വന്തമാക്കി. പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതി വിസമ്മതിക്കുകയും അയാൾ എവിടെയാണെന്ന് വെളിപ്പെടുത്താതെ നഗരം വിട്ടുപോകുകയും ചെയ്തതിനെ തുടർന്നാണ് ബലാത്സംഗ പരാതി. സംഭവത്തിൽ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനിടെ, കേരളത്തിലെ തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വെള്ളിക്കുളങ്ങര സ്വദേശി ലാലുവിനാണ് തൃശൂർ ഒന്നാം അഡീഷ്ണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ ലാലു പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. 2013 ഡിസംബറിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂർ ഒന്നാം അഡീഷ്ണൽ സെഷൻസ് ജഡ്ജി പിഎൻ വിനോദാണ് ശിക്ഷ വിധിച്ചത്.
പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പോക്സോ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലിജി മധുവിന്റെ വാദം. ഇത് കണക്കിലെടുത്താണ് പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്.
