മരിച്ച മഹേശ്വർ കുമാർ റായ് ആറ് വർഷം മുമ്പ് റാണി കുമാരിയെ വിവാഹം കഴിച്ചതായും ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്തയിൽ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വർ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ വൈറൽ ഗാനങ്ങളുടെ റീലുകൾ ഉണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമായിരുന്നു. സോഷ്യൽ മീഡിയയിൽ അവർക്ക് 9,500-ലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഭാര്യ റീൽ ഉണ്ടാക്കുന്നതിനെ മഹേശ്വര് എതിർത്തതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി.
ഞായറാഴ്‌ച രാത്രിയോടെ ഇയാൾ ഭാര്യാ സഹോദരന്റെ വീട്ടിലേക്ക് പോയി. മഹേശ്വരന്‍റെ ഫോണിലേക്ക് സഹോദരൻ റുഡാൽ വിളിച്ചെങ്കിലും ആരോ ഫോൺ എടുത്തു. ഫോണിൽ വാക്കുതർക്കമുണ്ടാകുന്നത് കേൾക്കാമായിരുന്നു. ഇതിന് പിന്നാലെയാണ് മഹേശ്വര് മരിച്ചെന്ന വിവരം അറിയുന്നത്.
advertisement
മഹേശ്വരൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം വീട്ടിൽ നിന്ന് കാണാതായെന്നും മഹേശ്വരന്‍റെ പിതാവ് ആരോപിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന നാല് പേർ മൃതദേഹം സംസ്‌കരിക്കാൻ ശ്രമിക്കുന്നത് കണ്ടതായും മഹേശ്വരന്‍റെ കുടുംബം ആരോപിച്ചു.
സംഭവം പോലീസിൽ അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുകയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.