24 മണിക്കൂറിനിടെ പാലക്കാട് ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
Also Read-Palakkad Murder| ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം
മാരകായുധങ്ങളുമായി കടയിലേക്ക് കയറിയ അക്രമികള്‍ ശ്രീനിവാസനെ തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.
advertisement
പാലക്കാട് എലപ്പുള്ളിയില്‍ ഇന്നലെ എസ് ഡി പി ഐയുടെ പ്രാദേശിക നേതാവ് സുബൈര്‍ വെട്ടേറ്റു മരിച്ചിരുന്നു. ആര്‍എസ്എസാണ് ഇതിന് പിന്നിലെന്ന് പോപ്പുലര്‍ഫ്രണ്ട് ആരോപിക്കുന്നതിനിടെയാണ് ഇന്ന് ആക്രമണമുണ്ടായിരിക്കുന്നത്.
ഇന്നലത്തെ കൊലയ്ക്ക് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്താകെ ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. ഇതിനിടെയാണ് 24 മണിക്കൂര്‍ തികയും മുന്‍പേ രണ്ടാമതൊരു അരുംകൊല കൂടി സംഭവിച്ചത്.
