സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ഇവർക്കെതിരെ അടുത്ത ബന്ധു മൊഴി നൽകിയിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. രാധാകൃഷ്‌ണനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി എൻ.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകത്തിന് മുൻപും ശേഷവും പ്രതിയുമായി മിനി ഫോണിൽ സംസാരിച്ചതിന് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.
മാർച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിറകിൽ നിർമാണത്തിലുള്ള വീട്ടിൽ വച്ച് ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ രാധാകൃഷ്‌ണൻ വെടിയേറ്റു മരിച്ചത്. രാധാകൃഷ്‌ണൻ്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നതായും ഇതിന്റെ പേരിൽ അയാൾ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണു കൊല നടത്താൻ കാരണമെന്നും സന്തോഷ് പോലീസിന് മൊഴി നൽകിയിരുന്നു.
advertisement
കേസിലെ രണ്ടാം പ്രതിയാണ് മിനി. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് നൽകിയ സിജോ ജോസഫിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പയ്യന്നൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.