TRENDING:

സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്ന് BJP എംഎൽഎയുടെ ഭീഷണി; വൈറലായി വീഡിയോ

Last Updated:

ഇതിനിടെ, 825 ബ്ലോക്ക് പഞ്ചായത്ത് തലവൻമാരെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പിൽ 635 ലും വിജയം അവകാശപ്പെട്ട് ബി ജെ പി രംഗത്ത് എത്തിക്കഴിഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖിംപുർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്ന ഭീഷണിയുമായി ബിജെപി എം എൽ എ. വധഭീഷണി മുഴക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിഘാസൻ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ ഷഷാങ്ക് വർമയാണ് വധഭീഷണി മുഴക്കിയത്. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ ഉൾപ്പെട്ട മണ്ഡലമാണ് നിഘാസൻ നിയമസഭാ മണ്ഡലം. ഉത്തർപ്രദേശ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്നാണ് എം എൽ എ ഉയർത്തിയ ഭീഷണി.
Screengrab from viral video
Screengrab from viral video
advertisement

സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ ജീവനോടെ കുഴിച്ചു മൂടുമെന്നാണ് ബി ജെ പി എം എൽ എ ഭീഷണി മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ലഖ്നൗ മേഖല ഐ ജി ലക്ഷ്മി സിംഗ് വ്യക്തമാക്കി.

ഓർത്തഡോക്സ് സഭാ  അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ കാലം ചെയ്തു

advertisement

അതേസമയം, ഉത്തർപ്രദേശിൽ നടന്ന ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരിക്കുന്ന പാർട്ടി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതിനിടെ, 825 ബ്ലോക്ക് പഞ്ചായത്ത് തലവൻമാരെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പിൽ 635 ലും വിജയം അവകാശപ്പെട്ട് ബി ജെ പി രംഗത്ത് എത്തിക്കഴിഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് മേധാവികളുടെ 476 പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ നടന്നു. അതേസമയം, 349 പേർ ബ്ലോക്ക് പഞ്ചായത്ത് തലവൻ സ്ഥാനത്തേക്ക് എതിരില്ലാതെ വെള്ളിയാഴ്ച തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസമായ വെള്ളിയാഴ്ചയാണ് എതിരില്ലാതെ ഇവർ തെരഞ്ഞെടുക്കപ്പെട്ട കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മനോജ് കുമാർ അറിയിച്ചത്.

advertisement

സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റു; രാജസ്ഥാനിൽ മരിച്ചത് 20 പേർ

മിക്കവാറും എല്ലാ സ്ഥലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായി. എന്നാലും, ചില സ്ഥലങ്ങളിൽ വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. രാത്രിയോടെ ഫലങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് 17 ജില്ലകളിൽ നിന്ന് സംഘർഷങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അതിന് ഉത്തരവാദികളായവർക്ക് എതിരെ നടപടി എടുക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊല്ലുമെന്ന് BJP എംഎൽഎയുടെ ഭീഷണി; വൈറലായി വീഡിയോ
Open in App
Home
Video
Impact Shorts
Web Stories