TRENDING:

യുപിയിൽ 6 ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ; യുവാവ് അറസ്റ്റിൽ

Last Updated:

ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലിൽ പണിയെടുക്കാൻ പോയ പെൺകുട്ടിയെയാണ് കാണാതായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബുലാന്ദ്ഷഹർ: ആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബുലാന്ദ്ഷഹറിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.
advertisement

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബുലാന്ദ്ഷഹറിലെ സിറൗറ ഗ്രാമത്തിലെ പെൺകുട്ടിയെയാണ് കാണാതായത്. ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലിൽ പണിയെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. ജോലിക്കിടയിൽ വെള്ളം കുടിക്കാനായി തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയ കുട്ടി പിന്നെ തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

മകൾ തിരിച്ചു വരാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി വെള്ളം കുടിക്കാനായി പോയ വീട്ടിലും ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മദ്യപിച്ച യുവാവിവനെ മാത്രമാണ് ഇവിടെ കണ്ടെത്താനായത്.

advertisement

തുടർന്ന് ഫെബ്രുവരി ഇരുപത്തിയെട്ടിന് പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. കുട്ടിയെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നതിനിടെയാണ് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച രാവിലെയാണ് പെൺകുട്ടി ജോലി ചെയ്തിരുന്ന വയലിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ ഒരു മൃതദേഹം കുഴിച്ചിട്ടതായി വിവരം ലഭിക്കുന്നത്. വിവരം അറിഞ്ഞ് നാട്ടുകാരും വീട്ടിലെത്തി. വീടിന്റെ പരിസരത്ത് പുതിയ കുഴി എടുത്തതായി കണ്ടെത്തിയ ഗ്രാമവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി മണ്ണ് മാറ്റി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പെൺകുട്ടി വെള്ളം കുടിക്കാനായി പോയ വീട്ടിലെ യുവാവ് മദ്യപിച്ച് മകളെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടതാണെന്ന് പിതാവ് ആരോപിക്കുന്നു.

advertisement

advertisement

മകൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും സംസാരത്തിനിടയിൽ വിക്കലുണ്ടെന്നും പിതാവ് പറയുന്നു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ വീട്ടിൽ അച്ഛനും മകനുമാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകനെ ഷിംലയിൽ വെച്ച് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൃതദേഹം പുറത്തെടുക്കുമ്പോൾ ബുലാന്ദ്ഷഹർ ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതും സംഭവ സമയത്ത് മദ്യലഹരിയിൽ യുവാവിനെ കണ്ടതുമായ സാഹചര്യ തെളിവുകൾ വെച്ച് ലൈംഗിക പീഡിനത്തിനിരയായിരിക്കാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
യുപിയിൽ 6 ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ; യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories