TRENDING:

പത്തനംതിട്ട തിരുവല്ലയിൽ കണ്ടെത്തിയ മൃതദേഹം പെൺകുഞ്ഞിന്റേത്

Last Updated:

കുഞ്ഞുടുപ്പും ഡയപ്പറും ധരിച്ച നിലയിലായിരുന്നു മൃതദേഹം. അരയില്‍ കറുത്ത ചരടുമുണ്ടായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: തിരുവല്ല പുളിക്കീഴില്‍ ചതുപ്പിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പെണ്‍കുഞ്ഞിന്റേതെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൃതദേഹത്തിന് മൂന്നുമുതൽ അഞ്ചുദിവസം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
advertisement

മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപ മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞുടുപ്പും ഡയപ്പറും ധരിച്ച നിലയിലായിരുന്നു മൃതദേഹം. അരയില്‍ കറുത്ത ചരടുമുണ്ടായിരുന്നു. ജനത്തിരക്കേറിയ റോഡിന് സമീപത്തുള്ള ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read- വൈറലാകാൻ പൊലീസ് സ്റ്റേഷനിൽ ബോംബിടുന്ന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച അഞ്ചുപേർ അറസ്റ്റിൽ

മൃതദേഹത്തിലെ ഒരു കൈപ്പത്തിയും രണ്ട് കാല്‍പ്പത്തികളും നഷ്ടപ്പെട്ടനിലയിലാണ്. ഇതു നായകള്‍ കടിച്ചെടുത്തതാണെന്നാണ് പൊലീസിന്റെ സംശയം. ശാസ്ത്രീയമായ പരിശോധനയിലേ കൂടുതല്‍ വ്യക്തതവരൂ. സമീപത്തുതന്നെ ഒരു സിമന്റ് ചാക്കും ഉണ്ടായിരുന്നു. ഇതിനുള്ളിലാക്കി കൊണ്ടുവന്നിട്ടതാണെന്ന് കരുതുന്നു. പിന്നീട് നായ വലിച്ച് പുറത്തിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.

advertisement

കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ പുളിക്കീഴ് ജങ്ഷന് സമീപത്തെ വെയിറ്റിങ് ഷെഡിന്റെ പുറകില്‍ക്കൂടി ബോട്ടുജെട്ടിയിലേക്കുള്ള വഴിയരികിലാണ് മൃതദേഹം കിടന്നത്. ഇതിനു സമീപത്തുള്ള ഗ്ലാസ് കടയിലെ ജീവനക്കാരന്‍ ദീപുവാണ് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കണ്ടത്. ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ഇയാള്‍ ചതുപ്പിലേക്ക് നോക്കുമ്പോള്‍ മാലിന്യത്തിനിടയില്‍ കൈപ്പത്തി പൊങ്ങിനില്‍ക്കുന്നതായി കാണുകയായിരുന്നു. പിന്നാലെ പുളിക്കീഴ് പൊലീസില്‍ വിവരമറിയിച്ചു.

Also Read- കന്യാകുമാരിയിൽനിന്ന് ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച ഒന്നര ടൺ ബീഡി ഇലകൾ പിടികൂടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എസ്എച്ച്ഒ ഇ അജീബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലായത്. ഡിവൈഎസ്പി ആര്‍ ബിനുവും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ട തിരുവല്ലയിൽ കണ്ടെത്തിയ മൃതദേഹം പെൺകുഞ്ഞിന്റേത്
Open in App
Home
Video
Impact Shorts
Web Stories