TRENDING:

കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ ആംബുലൻസ് ഡ്രൈവർമാരും യുവാക്കളും തമ്മിൽ കൂട്ടത്തല്ല്; മൂന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽ

Last Updated:

ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഡ്രൈവർമാരും യുവാക്കളും തമ്മിലുണ്ടായ വാക്കേറ്റമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് ആംബുലൻസ് ഡ്രൈവർമാരും ബൈക്കിലെത്തിയ യുവാക്കളും തമ്മിൽ ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രിയാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ മൂന്ന് ആംബുലൻസ് ഡ്രൈവർമാരെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
News18
News18
advertisement

ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഡ്രൈവർമാരും യുവാക്കളും തമ്മിലുണ്ടായ വാക്കേറ്റമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഡ്രൈവർമാർ ചേർന്ന് യുവാക്കളെ മർദ്ദിക്കുകയായിരുന്നു. ആശുപത്രി പരിസരത്ത് നടന്ന കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗാന്ധിനഗർ പോലീസ് ആംബുലൻസ് ഡ്രൈവർമാരെ സ്റ്റേഷനിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ ആംബുലൻസ് ഡ്രൈവർമാരും യുവാക്കളും തമ്മിൽ കൂട്ടത്തല്ല്; മൂന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories