വൈറ്റില വൈലോപ്പിള്ളി റോഡിൽ വെച്ച് സ്വന്തം കാറിലെത്തി പണം വാങ്ങുമ്പോഴാണ് സ്വപ്‌നയെ കൊച്ചിയിലെ വിജിലൻസ് സംഘം പിടികൂടിയത്. എൻജിനിയറിങ് കൺസൾട്ടൻസി സ്ഥാപന ഉടമയിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയണ് കൊച്ചി കോർപ്പറേഷനിലെ വനിത ഓവർസിയർ വിജിലൻസ് പിടിയിലായത്.
കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ തൃശ്ശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി സ്വപ്നയാണ് (37) പിടിയിലായത്. വിജിലൻസ് തയ്യാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്നയെന്ന് വിജിലൻസ് എസ് പി അറിയിച്ചു . കൊച്ചി കോര്‍പ്പറേഷനിലെ പല സോണല്‍ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തിയിരുന്നു.
advertisement
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 05, 2025 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൈക്കൂലിക്കേസിൽ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു