പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിപിൻ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വാങ്ങി നൽകുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച് പെൺകുട്ടിയെ ഇയാൾ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.
കുട്ടിയുടെ പക്കൽ പുതിയ മൊബൈൽ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
advertisement
പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ദിപിനെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Location :
Kannur,Kerala
First Published :
Dec 17, 2025 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടിയുടെ കയ്യിൽ വിലയേറിയ ഫോൺ; വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് പീഡന വിവരം
