TRENDING:

ബിസിനസ്സ് തർക്കം; പ്രവാസിയെ ക്വാട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ

Last Updated:

വാട്ടര്‍ സപ്ലേ സംബന്ധിച്ചുണ്ടായ ബിസിനസ്സ് തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ക്വട്ടേഷന്‍ നല്‍കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം : സൗദി അറേബ്യയിലെ ദമാമില്‍ കഴിഞ്ഞ 20 വര്‍ഷമായി വാട്ടര്‍ സപ്ലേ ബിസിനസ്സ് നടത്തിവന്നിരുന്ന കരുനാഗപ്പള്ളി അയണിവേലികുളങ്ങര കോഴിക്കോട് പ്രൊഫസര്‍ ബംഗ്ലാവില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അബ്ദുള്‍ സമദ് (46) എന്നയാളെ സൗദിഅറേബ്യയില്‍ വച്ചുണ്ടായ ബിസിനസ്സ് തര്‍ക്കത്തിന്റെ പേരില്‍ രണ്ടുലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 2 പേരെ കരുനാഗപ്പള്ളി

പോലീസ് അറസ്റ്റ് ചെയ്തു.

ഏറണാകുളം , ആലുവ കാഞ്ഞൂര്‍ നെടുപുറത്ത് വീട്ടില്‍, ഗോകുല്‍ (25) ആലുവ, കാഞ്ഞൂര്‍ പയ്യപ്പള്ളി വീട്ടില്‍ , അരുണ്‍ ജോര്‍ജ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അരുണ്‍ ജോര്‍ജ് ഏറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണ്.

advertisement

കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിയും സൗദി അറേബ്യയില്‍ വാട്ടര്‍ സപ്ലേ ബിസിനസ്സ് നടത്തിവരുന്ന അബ്ദുള്‍സമദിന്റെ ബന്ധുവുമായ ഹാഷിം എന്നയാള്‍ അബ്ദുള്‍ സമദുമായി വാട്ടര്‍ സപ്ലേ സംബന്ധിച്ചുണ്ടായ ബിസിനസ്സ് തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ക്വട്ടേഷന്‍ നല്‍കിയത്.

കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിരവധി കേസ്സുകളില്‍ പ്രതിയായ അരിനല്ലൂര്‍ സ്വദേശി ഷിനു പീറ്റര്‍ എറണാകുളത്തെ കുപ്രസിദ്ധ ഗുണ്ടാതലവന്റെ സംഘത്തില്‍പ്പെട്ട മറ്റു രണ്ടുപേരുമായി ചേര്‍ന്ന് ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 8.30 മണിയോടെ ശാസ്താംകോട്ടയില്‍ നിന്നും കരുനാഗപ്പള്ളിയിലേക്ക് യാത്ര തിരിച്ച സമദിന്റെ നീക്കങ്ങള്‍ മറ്റൊരു ബൈക്കില്‍ പുറകെ വന്ന മുക്താര്‍ അപ്പപ്പോള്‍ ഷിനുവിനേയും അറസ്റ്റിലായ അരുണ്‍ ഗോകുല്‍ വാട്ട്സ് ആപ്പ് മുഖേന അറിയിയ്ക്കുകയായിരുന്നു.

advertisement

കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡെ വലിയത്ത് ആശുപത്രി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്രചെയ്തുവന്ന സമദിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയശേഷം കമ്പിവടികൊണ്ട് അടിച്ച് സാരമായി പരിക്കേല്‍പിക്കുകയായിരുന്നു.

നാട്ടില്‍ പ്രത്യേകിച്ച് ആരോടും വിരോധം ഇല്ലാതിരുന്ന സമദിന് തന്നെ അടിച്ച ആള്‍ക്കാരെകുറിച്ച് യാതൊരു അറിവില്ലായിരുന്നു തുടര്‍ന്ന് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി റ്റി. നാരായണന്‍ ഐ.പിഎസ്സിന്‍ അബ്ദുള്‍ സമദ് നല്‍കിയ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെ കരുനാഗപ്പള്ളി മുതല്‍ ശാസ്താകോട്ടവരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളും , ഫോണ്‍ കോളുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെകുറിച്ച് സൂചന ലഭിച്ചത്.

advertisement

കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി റ്റി.നാരായണന്‍ ഐ. പി. എസ്സിനു ലഭിച്ച ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്സിലെ പ്രതികളെ കരുനാഗപ്പള്ളി എ .സി.പി ഷൈനു തോമസിന്റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്സ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടര്‍ , ഓമനകുട്ടന്‍, എ. എസ്സ്. ഐമാരായ ഷാജിമോന്‍, സി.പി.ഒ. സലിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത് . പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബിസിനസ്സ് തർക്കം; പ്രവാസിയെ ക്വാട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories