ഫൈജാസ് കഞ്ചാവ് ഉപയോഗിച്ചശേഷമാണ് വാഹനം ഓടിക്കുന്നതെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പന്തീരങ്കാവ് പോലീസ് പെരുമണ്ണയില്‍വെച്ച് പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ ഫൈജാസില്‍നിന്ന് കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുകയും പോക്കറ്റില്‍നിന്ന് വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ബസിനെയും ഡ്രൈവറെയും പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനായി റിപ്പോര്‍ട്ട് നല്‍കുമെന്ന് പന്തീരങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 06, 2025 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കഞ്ചാവ് വലിച്ചശേഷം ബസ് ഓടിച്ചു; വലിച്ചതിന്റെ ബാക്കി പോക്കറ്റിൽ; ഡ്രൈവർ അറസ്റ്റിൽ
