TRENDING:

ഒറ്റ നോട്ടത്തിൽ അലങ്കാരപ്പണി; തുറന്നാൽ മയക്കുമരുന്ന്: തിരുവനന്തപുരം നഗരത്തിലെ വീട്ടിലെ രഹസ്യഅറയിൽ 12 കിലോ ക‍ഞ്ചാവ്

Last Updated:

സംഭവത്തിൽ ഹനീഫ് ഖാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ചാക്ക ഐടിഐയ്‌ക്ക് സമീപമുള്ള വീട്ടിൽ നിന്ന് വൻ കഞ്ചാവ് വേട്ട. വീട്ടിലെ രഹസ്യ മുറിയ്ക്കുള്ളിൽ നിന്നും 12 കിലോ ക‍ഞ്ചാവും 2 ഗ്രാം MDMA യുമാണ് എക്സൈസ് കണ്ടെടുത്തത്. സംഭവത്തിൽ ഹനീഫ് ഖാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ.
അറസ്റ്റിലായ ഹനീഫ് ഖാൻ
അറസ്റ്റിലായ ഹനീഫ് ഖാൻ
advertisement

ഹാളിലും ശുചിമുറിയിലും നിർമ്മിച്ചിരുന്ന രഹസ്യ അറകൾക്കുള്ളിൽ നിന്നാണ്‌ ലഹരി വസ്‌തുക്കൾ കണ്ടെത്തിയത്. ഹാളിന്റെ ചുവരിൽ അലങ്കാരപ്പണികൾ എന്ന രീതിയിൽ തടികൊണ്ടും, ശുചി മുറിയിലെ വാഷ്ബേസിന് താഴെയായി ഇളക്കിയെടുക്കാൻ കഴിയുന്ന കബോർഡിനും ഇടയിലുമാണ് മയക്കുമരുന്ന് സൂക്ഷിക്കാൻ അറകൾ നിർമിച്ചിരുന്നത്.

കഴിഞ്ഞ വർഷം ഹനീഫ് ഖാനെ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്തി കൊണ്ട് വന്ന 18 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കൃത്യമായ നിരീക്ഷണത്തിലൂടെയും മികച്ച ഇടപെടലിലൂടെയും മയക്കുമരുന്ന് പിടിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ അഭിനന്ദിക്കുന്നുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മയക്കുമരുന്ന് മാഫിയയെ തുടച്ചുനീക്കുന്ന നടപടികൾ സർക്കാർ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒറ്റ നോട്ടത്തിൽ അലങ്കാരപ്പണി; തുറന്നാൽ മയക്കുമരുന്ന്: തിരുവനന്തപുരം നഗരത്തിലെ വീട്ടിലെ രഹസ്യഅറയിൽ 12 കിലോ ക‍ഞ്ചാവ്
Open in App
Home
Video
Impact Shorts
Web Stories