TRENDING:

കോഴിക്കോട് നടുറോഡിൽ ബൈക്ക് നിർത്തി വടികളുമായി ഇറങ്ങിയ യുവാക്കൾക്ക് നേരെ കാർ ഇടിച്ചു കയറ്റി

Last Updated:

യുവാക്കളെ കാറിടിച്ച് തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് മാവൂർ പഴംപറമ്പിൽ നടുറോഡിൽ ബൈക്ക് നിർത്തി വടികളുമായി ഇറങ്ങിയ യുവാക്കളെ നേരെ കാർ ഇടിച്ചു കയറ്റി. കൊടിയത്തൂർ ചെറുവാടി സ്വദേശികളായ തൻസീൽ, തസ്‌മീം എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. കൊടിയത്തൂർ സ്വദേശിയായ ഇർഫാൻ എന്നയാളാണ് കാറിടിപ്പിച്ചത്. നേരത്തെ ഇർഫാൻ പണമിടപാട് വിഷയത്തിൽ തൻസിഫ് എന്ന യുവാവിനെ മർദിച്ചിരുന്നു. ഇതിൽ പ്രകോപിതരായ തൻസിഫിന്റെ ബന്ധുക്കളായ യുവാക്കൾ വടികളുമായി ബൈക്കിലെത്തി ഇർഫാന്റെ കാർ തടയുകയായിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

റോഡിൽ ബൈക്ക് നിർത്തി ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇർഫാൻ തന്റെ കാർ യുവാക്കൾക്ക് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. കാറിടിച്ച് തെറിച്ചുവീണ തൻസീലിനെയും തസ്‌മീമിനെയും ഉടൻ തന്നെ മുക്കം കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് നടുറോഡിൽ ബൈക്ക് നിർത്തി വടികളുമായി ഇറങ്ങിയ യുവാക്കൾക്ക് നേരെ കാർ ഇടിച്ചു കയറ്റി
Advertisement
Open in App
Home
Video
Impact Shorts
Web Stories