കഴിഞ്ഞ രാത്രിയിൽ നെടുങ്കണ്ടതിനു സമിപം ചേമ്പളത്ത് ആളൊഴിഞ്ഞ പ്രദേശത്തു വെച്ചാണ് സംഭവം. യാത്രയ്ക്കിടയിൽ എപ്പോഴോ വാഹനം നിർത്തിയിട്ടപ്പോൾ ലോറിയുടെ മുകളിൽ കയറിയ മോഷ്ടാവ് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കയർ അറുത്തു മാറ്റി നാല് ചക്കുകൾ റോഡിലേയ്ക് ഇടുകയായിരുന്നു.
ഇതിൽ ഒരു ചാക്ക് കീറി ഏലക്ക റോഡിൽ ചിതറിയതും ലോറിയ്ക്കു മുകളിൽ ആൾ ഇരിയ്ക്കുന്നതും ശ്രദ്ധയിൽ പെട്ട നാട്ടുകാർ ലേല ഏജൻസിയായ സ്‌പൈസ് മോർ കമ്പനിയിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാഹനം പാമ്പാടുംപാറയിൽ നിർത്തി നോക്കിയപ്പോഴാണ് മോഷണം നടന്നവിവരം ഡ്രൈവർ അറിയുന്നത്.
advertisement
Also Read- പലകുറി പോലീസിനെ വെട്ടിച്ചു കടന്ന കവർച്ചാ സംഘത്തലവൻ ഡിങ്കൻ റിയാസും കൂട്ടാളികളും പിടിയിൽ
ലോറിയ്ക്കു പിന്നാലെ വന്ന വെള്ള മാരുതി വാനിൽ ഉണ്ടായിരുന്ന സംഘം റോഡിലേക്ക് വീണ ഏലക്ക ചാക്കുകൾ വാനിൽ കയറ്റി കൊണ്ടുപോയതായി കരുതുന്നു. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമളി-നെടുങ്കണ്ടം റൂട്ടിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധന നടത്തും.