എന്നാൽ ഇവരുടെ ബന്ധം വീട്ടിൽ അറിഞ്ഞതോടെ പ്രശ്നമായി. വിവാഹത്തിന് സമ്മതിക്കില്ലെന്നായിരുന്നു ഇരുവരുടെയും വീട്ടുകാർ അറിയിച്ചത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ആൺകുട്ടിയെ ഇരുപതുകാരി വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടപ്പോൾ ആൺകുട്ടി പ്രായം മറച്ചുവെച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. തനിക്ക് 21 വയസ് ഉണ്ടെന്നാണ് ആൺകുട്ടി പറഞ്ഞത്. ഇരുപതുകാരിയായ യുവതി ഇത് വിശ്വസിച്ചാണ് വിവാഹത്തിന് തയ്യാറായത്. ആൺകുട്ടിയെ കണ്ടാൽ കൂടുതൽ പ്രായം തോന്നിക്കുകയും ചെയ്തിരുന്നു.
ഏറെ പ്രശ്നങ്ങൾക്കൊടുവിൽ ഇക്കഴിഞ്ഞ ജൂണ്‍ പതിനാറിന് ബംഗളുരുവിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. അവസാന നിമിഷം ആണ്‍കുട്ടിയുടെ വീട്ടുകാർ വിവാഹത്തില്‍ സഹകരിച്ചിരുന്നു. എന്നാൽ വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ, ആൺകുട്ടിയുടെ കൂട്ടുകാരിൽ ചിലരാണ് പ്രായം വെളിപ്പെടുത്തിയത്. വിവരം നാട്ടിൽ പാട്ടായതോടെ ചൈൽഡ് ഹെൽപ്പ് ലൈൻ വിഷയത്തിൽ ഇടപെടുകയായിരുന്നു.
advertisement
തുടര്‍ന്ന് ചൈൽഡ് ഹെൽപ്പ് ലൈൻ ഉദ്യോഗസ്ഥര്‍ ആൺകുട്ടിയും യുവതിയും താമസിക്കുന്ന ഗ്രാമത്തിലെത്തി അന്വേഷണം നടത്തി. ആൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥർ യുവതിക്കും ആൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കേസെടുക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ പൊലീസ് കോൺസ്റ്റബിളായ യുവതിയെ മൊഴിചൊല്ലി ആർ എപി എഫ് ഉദ്യോഗസ്ഥനായ ഭർത്താവ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിളായ ഭർതൃപിതാവാണ് വനിതാ കോൺസ്റ്റബിളിനെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ സംഭവം വിവാദമായതിന് പിന്നാലെയാണ് യുവതിയുടെ ഭർത്താവും. ആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ നസീര്‍ അഹമ്മദ് മുത്തലാഖ് ചൊല്ലിയെന്ന ആരോപണം ഉയരുന്നത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ യുവതിയുടെ ഭർതൃപിതാവ് ആബിദിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് യുവതിയെ ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഈ സമയത്ത് യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാരൻ കൂടിയായ ഭർതൃപിതാവ് മരുമകളെ ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവം പിറ്റേ ദിവസം തന്നെ ഭർത്താവിനോട് തുറന്നു പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ ആർ പി എഫ് ഉദ്യോഗസ്ഥൻ കൂടിയായ നസീർ അഹമ്മദ് തയ്യാറായില്ലെന്നാണ് യുവതിയുടെ പരാതി. പിറ്റേദിവസം വൈകുന്നേരത്തോടെ തന്‍റെ അടുത്തെത്തിയ ഭർത്താവ്, മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഏറെക്കാലമായി താൻ ഭർതൃവീട്ടിൽ പീഡനം നേരിട്ടുവരികയാണെന്നും സ്ത്രീധനത്തിന്‍റെ പേരിലും അതിക്രമം നേരിട്ടതായും യുവതി പറയുന്നു. ഭർത്താവിന്‍റെ മാതാപിതാക്കൾ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് പറയുമ്പോൾ, അത് കേൾക്കാൻ പോലും ഭർത്താവ് തയ്യാറായിരുന്നില്ല.