TRENDING:

സീരിയൽ നടിയുടെ ലൈംഗികപീഡന പരാതിയിൽ നടന്മാരായ ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ കേസ്

Last Updated:

കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നായിരുന്നു പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പ്രമുഖ സീരിയൽ നടിയുടെ പരാതിയിൽ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗിക അതിക്രമ കേസ്. കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നാണ് പരാതി. എറണാകുളം ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.
News18
News18
advertisement

ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ തൃക്കാക്കര പൊലീസിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സീരിയൽ നടിയുടെ ലൈംഗികപീഡന പരാതിയിൽ നടന്മാരായ ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories