ദമ്പതികൾ താമസിക്കുന്ന നോയിഡയിലെ സെക്ടർ 94ലെ സൂപ്പർനോവ വെസ്റ്റ് റസിഡൻസിയിലാണ് സംഭവം നടന്നതെന്ന് ബിന്ദ്രയുടെ ഭാര്യ യാനികയുടെ സഹോദരൻ നൽകിയ പരാതിയില്‍ പറയുന്നു. അമ്മയുമായും ബിന്ദ്ര വഴക്കുണ്ടാക്കിയെന്നും സഹോദരി ഇടപെടാൻ പോയപ്പോൾ അവർ തമ്മിലും വഴക്കുണ്ടായതായും സഹോദരൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ബിന്ദ്ര തന്റെ സഹോദരിയെ മുറിയിൽ പൂട്ടിയിട്ട്, അസഭ്യം പറയുകയും ദേഹമാസകലം മുറിവേൽപ്പിക്കുകയും ചെയ്തുവെന്നും പരാതിക്കാരൻ ആരോപിച്ചു.
ദേഹമാസകലം മുറിവേറ്റ യാനിക ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസിലാണ്. ഇരയുടെ ചെവിയിൽ മുറിവേറ്റതായും കർണ്ണപുടം പൊട്ടിയതിനാൽ കേൾവിക്കുറവുണ്ടായതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനിടെ പ്രതി തന്റെ മൊബൈൽ ഫോൺ തകർത്തതായും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നോയിഡ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനപ്രിയ യൂട്യൂബറും മോട്ടിവേഷണൽ സ്പീക്കറും ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിബിപിഎൽ) സിഇഒയുമായ വിവേക് ബിന്ദ്രക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉണ്ട്.
advertisement