ഇതും വായിക്കുക: പൂർവവിദ്യാര്‍ത്ഥി സംഗമത്തിൽ കണ്ട കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ കൊന്നുകാട്ടിലുപേക്ഷിച്ചു; ഇപ്പോൾ രണ്ടാം ഭാര്യയെയും കൊന്നു
പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവിനെയും ചേര്‍ത്ത് ഷാജഹാന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് നടപടി. വിവാദമായതിനെ തുടര്‍ന്ന് ഷാജഹാന്‍ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം വെച്ചായിരുന്നു ഷാജഹാന്റെ പോസ്റ്റ്.
advertisement
ഇതും വായിക്കുക: പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ; തൃശൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം
വി ഡി സതീശനൊപ്പം നിൽക്കുന്നത് പ്രവാസി അസോസിയേഷൻ നേതാവിന്റെ ഭാര്യയെന്നാണ് ഷാജഹാൻ പോസ്റ്റിൽ പറഞ്ഞത്. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ആ വനിത നേതാവിന്റെ ഭാര്യ അല്ലെന്ന് അരിയാൻ സാധിച്ചുവെന്നും ഈ സാഹചര്യത്തിൽ ആ വനിതയോട് നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ഷാജഹാൻ വിശദീകരണ പോസ്റ്റിൽ പറഞ്ഞു.