പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ; തൃശൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം
- Published by:Rajesh V
- news18-malayalam
Last Updated:
ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ചും കുറിപ്പ് എഴുതിവച്ചിട്ടുണ്ട്
തൃശൂർ പടിയൂരിൽ അമ്മയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74), മകൾ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രേഖയുടെ രണ്ടാംഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ് തെരയുകയാണ്. കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ചും കുറിപ്പ് എഴുതിവച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. പ്രേംകുമാറിനെ അന്നേദിവസം വീട്ടിൽ കണ്ടിരുന്നതായി മൊഴിയുണ്ട്.
ഇതും വായിക്കുക: എട്ടുലക്ഷം രൂപ ബ്ലഡ് മണി ആയി നൽകണം; പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി സന്ദേശം
ബുധനാഴ്ച്ച പടിയൂർ പഞ്ചായത്തിന് സമീപമുള്ള വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് വീടിന്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്.
advertisement
ഇതും വായിക്കുക: ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭർത്താവിനെ വിളിച്ച് ഭീഷണി; പ്രതി പിടിയില്‍
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സഹോദരി പറഞ്ഞു. കാട്ടൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
Location :
Thrissur,Thrissur,Kerala
First Published :
June 05, 2025 6:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ; തൃശൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം