TRENDING:

ഭാര്യയെ കടിച്ച അയൽവീട്ടിലെ നായയെ അടിച്ചു കൊന്നു; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

Last Updated:

സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കുകയായിരുന്നു. തടയാനെത്തിയ വീട്ടമ്മയെ പിടിച്ചുതള്ളി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപും: ഭാര്യയെ കടിച്ച അയല്‍വീട്ടിലെ വളര്‍ത്തുനായയെ അടിച്ചു കൊന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്തിനെതിരെയാണ് കേസെടുത്തത്. പ്രശാന്ത് ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
advertisement

നായയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വീട്ടുടമയായ സ്ത്രീയെയും ഇയാള്‍ ഉപദ്രവിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കുകയായിരുന്നുവെന്നും, തടയാനെത്തിയ വീട്ടുടമ ആദിത്യ രശ്മിയെയും പ്രശാന്ത് അസഭ്യം പറഞ്ഞ് പിടിച്ചു തള്ളിയതായും പറയുന്നു. നിലത്തു വീണ ഇവരുടെ മുന്‍വശത്തെ പല്ലിന് പൊട്ടലുണ്ട്.

Also Read- സ്വർണക്കടത്തിന് സഹായം: കേരളത്തിലെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

മാര്‍ച്ച് 29ന് ബന്ധുവിന്റെ സഞ്ചയന വിവരം അറിയിക്കാന്‍ പ്രശാന്തിന്റെ ഭാര്യ അയല്‍ വീട്ടിലെത്തിയപ്പോഴാണ് നായ കടിച്ചത്. ഇരു കൈയിലും അന്ന് പരിക്കേറ്റിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നെടുമങ്ങാട് കല്ലിയോട് സ്വദേശിയാണ് പ്രശാന്ത് എക്‌സൈസ് വകുപ്പില്‍ പ്രൊബേഷന്‍ പീരിയഡിലാണ്. നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നെടുമങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തതത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ കടിച്ച അയൽവീട്ടിലെ നായയെ അടിച്ചു കൊന്നു; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories