35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പ്രശസ്ത മെന്റലിസ്റ്റ് ആദിക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. 'ഇൻസോംനിയ' എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട് പണം തട്ടിയെടുത്തു എന്നാണ് കേസ്. കേസിൽ സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, തനിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും ജിസ് ജോയ് പ്രതികരിച്ചു.