ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം കവരുകയും വിളക്കുകൾ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം
മോഷണം നടത്താനായി ക്ഷേത്രത്തിലേക്ക് കാലെടുത്ത് വച്ചതും തെന്നി വീഴുകയായിരുന്നു. ആ സമയത്താണ് സംഭവ സ്ഥലത്തെ സിസിടിവി മോഷ്ടാവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ ഉടുമുണ്ടഴിച്ച് മുഖം മറച്ച് നഗ്നനായി മോഷണം തുടരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളിൽ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്.
Location :
Punalur,Kollam,Kerala
First Published :
July 26, 2025 8:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്രത്തിൽ കയറിയപ്പോൾ വീണു; പിന്നെ നഗ്നനായി മോഷണം; പ്രതിയുടെ ദൃശ്യം സിസിടിവിയിൽ