ഷഹീൻബാഗിലെ പ്രതിയുടെ താമസസ്ഥലത്തടക്കം പരിശോധന നടത്താൻ കേന്ദ്ര ഏജൻസികൾ. പ്രതി ഷാരൂഖ് സൈഫിയുടെ ബന്ധക്കുളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. പ്രതി ഷാരൂഖ് സൈഫിയെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
Also Read-ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ഇപ്പോൾ കണ്ണൂരിലുള്ള ട്രെയിൻ ബോഗിയിൽ എത്തിച്ചുള്ള തെളിവെടുപ്പുകൾ നടത്തണമെന്നും ചോദ്യംചെയ്യലിന് സമയം ആവശ്യമാണെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്. തുടർന്ന് 11 ദിവസം കസ്റ്റഡിയിൽ വിടുകയായിരുന്നു.
advertisement
പ്രതിയെ ചോദ്യം ചെയ്യാനായി മാലൂർ കുന്ന് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. പ്രതിയെ ചോദ്യംചെയ്യുകയും തെളിവെടുപ്പിന് കൊണ്ടുപോകുകയുമാണ് ഇനി പൊലീസിന് പ്രധാനമായി ചെയ്യാനുള്ളത്. കണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ബോഗി, എലത്തൂർ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ സ്ഥലം തുടങ്ങിയിടങ്ങളിൽ ഇയാളെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്.