HOME /NEWS /Crime / ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പ്രതിയെ ചോദ്യം ചെയ്യാനായി മാലൂർ കുന്ന് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി

പ്രതിയെ ചോദ്യം ചെയ്യാനായി മാലൂർ കുന്ന് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി

പ്രതിയെ ചോദ്യം ചെയ്യാനായി മാലൂർ കുന്ന് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

    കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, കോടതി 11 ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

    വിശദമായ ചോദ്യംചെയ്യലിന് പരമാവധി ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇപ്പോൾ കണ്ണൂരിലുള്ള ട്രെയിൻ ബോഗിയിൽ എത്തിച്ചുള്ള തെളിവെടുപ്പുകൾ നടത്തണമെന്നും ചോദ്യംചെയ്യലിന് സമയം ആവശ്യമാണെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്. തുടർന്ന് 11 ദിവസം കസ്റ്റഡിയിൽ വിടുകയായിരുന്നു.

    പ്രതിയെ ചോദ്യം ചെയ്യാനായി മാലൂർ കുന്ന് പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. പ്രതിയെ ചോദ്യംചെയ്യുകയും തെളിവെടുപ്പിന് കൊണ്ടുപോകുകയുമാണ് ഇനി പൊലീസിന് പ്രധാനമായി ചെയ്യാനുള്ളത്. കണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ബോഗി, എലത്തൂർ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ സ്ഥലം തുടങ്ങിയിടങ്ങളിൽ ഇയാളെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്.

    Also Read- ട്രെയിനിലെ തീവെപ്പ്: മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദർശിച്ചു; 5 ലക്ഷം ധനസഹായം കൈമാറി

    എവിടെ നിന്നാണ് ട്രെയിനിൽ കയറിയത്, എന്തായിരുന്നു ഇയാളുടെ ലക്ഷ്യം, പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിൽ ആരും ഇയാളെ സഹായിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറയുന്നത്. എന്നാൽ അന്വേഷണ സംഘം പൂർണമായും വിശ്വസിച്ചിട്ടില്ല.

    ഇതിനിടെ, തീവെപ്പുകേസില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ സംഘം കോഴിക്കോട്ടെത്തി. ഡിഐജി കാളി രാജ് മഹേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിയത്. കേസില്‍ നേരത്തെ ഷാരൂഖിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് പ്രതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബോർഡിന്‌റെ റിപ്പോർട്ട് വന്നതിനു ശേഷമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.

    First published:

    Tags: Fire in Train, Kerala police, Police custody, Train attack case, Train fire