TRENDING:

ബൈക്കില്‍ പാഞ്ഞെത്തി മാലപൊട്ടിക്കല്‍; 32 കേസുകളില്‍ പ്രതികളായ മോഷ്ടാക്കള്‍ കണ്ണൂരില്‍ പിടിയില്‍

Last Updated:

തലശ്ശേരിയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതടക്കം കണ്ണൂരിൽ മാത്രം 5 കേസുകളിൽ പ്രതികളാണ് ഇവർ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബൈക്കിൽ പാഞ്ഞെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന മോഷ്ടാക്കള്‍ കണ്ണൂരിൽ പിടിയിൽ. കോട്ടയം സ്വദേശികളായ അഭിലാഷ്, സുനിൽ സുരേന്ദ്രൻ എന്നിവരെയാണ് കുത്തുപറമ്പ് പോലീസ്  അറസ്റ്റു ചെയ്തത്. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം  ജില്ലകളായി 32 കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
advertisement

തലശ്ശേരിയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതടക്കം കണ്ണൂരിൽ മാത്രം 5  കേസുകളിൽ പ്രതികളാണ് ഇവർ. ജയിലിൽ നിന്നും ഇറങ്ങിയതിന്  പിന്നാലെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് പ്രതികള്‍ മോഷണം നടത്തുകയായിരുന്നു  കൂത്തുപറമ്പ് പോലീസ് അറിയിച്ചു. കണ്ണൂരിലെ ഇരിട്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടുത്തിടെ നടന്ന മോഷണ കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന  കാര്യത്തില്‍ പരിശോധന നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബൈക്കില്‍ പാഞ്ഞെത്തി മാലപൊട്ടിക്കല്‍; 32 കേസുകളില്‍ പ്രതികളായ മോഷ്ടാക്കള്‍ കണ്ണൂരില്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories